
ദില്ലി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദ്രൗപതി മുർമു രാഷ്ട്രപതി; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി മോദി
ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രമെഴുതിയെന്നും മോദി പറഞ്ഞു. മുർമുവിനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി മുര്‍മുവിന്‍റെ ദില്ലിയിലെ താത്കാലിക വസതിയില്‍ നേരിട്ടെത്തി. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി മുര്‍മു മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മുർമുവിനെ കണ്ട് അഭിനന്ദിച്ചു.
" ഇന്ത്യ ചരിത്രം കുറിച്ചു, 130 കോടി ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന സമയത്ത്. കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച ഒരു ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ മകളെ ഇന്ത്യക്കാര്‍ ഞങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു" - ട്വീറ്റിലൂടെ രാജ്യത്തെ ഉന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുർമുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Read Also: ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; ആരാണ് ദ്രൗപതി മുർമു
അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു എത്തിയത്. വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപതി മുർമു എന്ന പേര് ഉയര്‍ന്നു വന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ഉണ്ട്. (കൂടുതല്‍ വായിക്കാം..)