ഏഴ് ജില്ലകളിലൂടെ പിന്നിട്ട് ചിത്രകൂടത്തിലെത്തുന്നതാണ് 296 കിലോമീറ്റർ നീളമുള്ള പാത.

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബുന്ദേൽഘട്ട് എക്സ്പ്രസ് ഹൈവേയുടെ വിവിധ ഭാ​ഗങ്ങൾ കനത്ത മഴയിൽ തകർന്നു. ജൂലൈ 16നാണ് ബുന്ദേൽഘട്ട് നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ എക്സ്പ്രസ് വേയുടെ വിവിധ ഭാ​ഗങ്ങൾ കേടുപാടായി. ഏഴ് ജില്ലകളിലൂടെ പിന്നിട്ട് ചിത്രകൂടത്തിലെത്തുന്നതാണ് 296 കിലോമീറ്റർ നീളമുള്ള പാത. സലേംപുരിലെ ചിറിയയിലാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി കുഴിയിൽ വീണ് രണ്ട് കാറിനും ബൈക്കിനും അപകടം സംഭവിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

സൗരയ്യയിലെ അജിത്മാലിലും സമാനമായ കുഴി രൂപപ്പെട്ടു. 8000 കോടി ചെലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ആറുവരിപ്പതിയാക്കാൻ സാധിക്കും വിധത്തിലാണ് നിർമാണം. റോ‍ഡ് തകർന്ന ഭാ​ഗങ്ങൾ ഉടൻ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ദില്ലിയിലെ വ്യവസായ മേഖലകളെയും കാർഷിക മേഖലകളെയും ബന്ധിപ്പിക്കാനാണ് പാതയെന്നും വ്യാവസായിക ഇടനാഴിയും വികസിപ്പിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കി. കൈത്തറി വ്യവസായം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, സംഭരണ ശാലകൾ, പാൽ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് എക്‌സ്പ്രസ് വേ ഉത്തേജകമാകും. 

ആദിവാസി വിഭാ​ഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; ആരാണ് ദ്രൗപതി മുർമു

കൊച്ചി മെട്രോയുടെ പത്തിടപ്പാലത്തെ അറ്റുകറ്റപ്പണികൾ വൈകാതെ പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എൽ

കൊച്ചി: കൊച്ചി മെട്രോ പത്തടിപ്പാലത്തിലെ ബലക്ഷയം പരിഹരിക്കാനുള്ല അറ്റകുറ്റപ്പണികൾ ഉടൻ പൂര്‍ത്തിയാകുമെന്ന് കെഎംആര്‍എൽ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പൈലിംഗ് ജോലികൾ പൂര്‍ത്തിയായെന്നും റോഡ് നി൪മ്മാണ൦ വൈകുന്നത് മഴ കാരണമാണെന്നും കെഎംആര്‍എൽ വിശദീകരിച്ചു. റോഡ് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങൾ വൈകാതെ പൂര്‍ത്തിയാകുമെന്നും അതുവരെ ട്രാഫിക് സുഗമമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎംആര്‍എൽ വ്യക്തമാക്കി.