Rahul Gandhi : രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും, ഹാജരാകണമെന്ന് ഇഡി

Published : Jun 20, 2022, 08:46 PM ISTUpdated : Jun 20, 2022, 08:54 PM IST
Rahul Gandhi : രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും, ഹാജരാകണമെന്ന് ഇഡി

Synopsis

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

National Herald case:'കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേല്‍പ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകും' ; വി ഡി സതീശന്‍

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും എഐസിസി ആസ്ഥാനത്തു കയറിയുള്ള ദില്ലി പൊലീസിന്റെ അതിക്രമത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് രാഷ്ട്രപതിക്ക് രണ്ടു നിവേദനങ്ങൾ നൽകി. കെസി വേണുഗോപാൽ , പി ചിദംബരം , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ അഞ്ചു നേതാക്കളാണ് രാഷ്‌ട്രപതി ഭവനിലെത്തി നിവേദനം നൽകിയത്. രാഹുൽ ഗാന്ധിയെ ഇഡി അകാരണമായി ഉപദ്രവിക്കുകയാണെന്നും, എംപിമാരെ ദില്ലി പോലീസ് മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചത് പ്രിവിലേജ് കമ്മറ്റി അന്വേഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ നിന്നും പ്രകടനമായി രാഷ്‌ട്രപതി ഭവനിലേക്ക് പോകാൻ ശ്രമിച്ച എംപിമാരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. 

National Herald case: രാഹുല്‍ വീണ്ടും ഇഡിക്ക് മുന്നില്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നി‍ർണായകം? പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ