
തിരുവനന്തപുരം: എൻഐആർഎഫ് റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകൾക്ക് മികച്ച നേട്ടം. അഞ്ചും ആറും റാങ്കുകൾ ഉൾപ്പെടെ ആദ്യ 100 റാങ്കുകളില്‍ 18 റാങ്കുകൾ കേരളത്തിലെ കോളേജുകൾക്കാണ് ലഭിച്ചത്. കേരള സര്‍വകലാശാലയ്ക്കാണ് അഞ്ചാം റാങ്കി ലഭിച്ചത്. ആറാം റങ്ക് കുസാറ്റിനാണ്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതു സര്‍വകലശാലകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നാണ്. ഐഐടി മദ്രാസിനാണ് ഒന്നാം റാങ്ക് ലഭിച്ചത്.
ഇത് അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും, നല്ലൊരു വാർത്ത അറിയിക്കാനാണ് വന്നത്, നാടിന് നല്ല കാര്യം നടക്കുമ്പോൾ അത് പറയാനും താല്പര്യം വേണമെന്നും മന്ത്രി പറഞ്ഞു.