മമതയുടെ പ്രസം​ഗത്തിനിടെ നിയമസഭയിൽ ബഹളം, കയ്യാങ്കളി; ബിജെപി ചീഫ് വിപ്പിനെയടക്കം പുറത്താക്കി, 5 എംഎൽഎമാർക്ക് സസ്പെൻഷൻ

Published : Sep 04, 2025, 05:02 PM IST
west bengal assembly

Synopsis

ബിജെപി ബംഗാളിനെ അവരുടെ കോളനിയാക്കാൻ ആഗ്രഹിക്കുകയാണെന്ന് മമത സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

കൽക്കത്ത: പശ്ചിമബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. നാടകീയമായ സംഭവങ്ങൾക്കിടയിൽ 5 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സർക്കാർ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോ​ഗസ്ഥർ പിടിച്ചു പുറത്താക്കുകയായിരുന്നു. ബഹളത്തിനിടെ ബിജെപി ചീഫ് വിപ്പ് ശങ്കർ ഘോഷ് തളർന്നു വീണു. പിന്നീട് ശങ്കർ ഘോഷിനെ അടക്കം 5 എംഎൽഎമാരെ സ്പീക്കർ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ബിജെപി സ്വേച്ഛാധിപത്യപരവും കൊളോണിയൽ മനോഭാവവുമുള്ളവരാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാൻ ആഗ്രഹിക്കുകയാണെന്ന് മമത സംസ്ഥാന നിയമസഭയിൽ പറഞ്ഞു. തുടർന്ന് ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെയാണ് സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പിന്നാലെ ചീഫ് വിപ്പടക്കം 5 എംൽഎമാരെ ഒരു ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ ബിമൻ ബാനർജി അറിയിക്കുകയും, സഭയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി