ദേശീയത ദാരിദ്യ്രമടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നു: അഭിജിത് ബാനര്‍ജി

By Web TeamFirst Published Oct 15, 2019, 11:25 PM IST
Highlights

അതിവേഗം മാറുന്ന ലോകത്ത് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും ചിന്താശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ദേശീയത ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. ഇന്‍ഡ്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. മിനിമം വരുമാന ഗ്യാരന്‍റി പദ്ധതി ഇന്ത്യയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഇടം രാജ്യത്ത് വേണം. എന്താണ് ഭരണഘടന, എന്താണ് ദേശീയത്, എന്താണ് മൗലിക ആശയങ്ങള്‍ എന്നിവയിലെല്ലാം  എതിരഭിപ്രായങ്ങളും വിയോജിപ്പുകളുമുണ്ടാകും. അതെല്ലാം പ്രകടിപ്പിക്കാനുള്ള ഇടം അത്യാവശ്യമാണ്. അതിവേഗം മാറുന്ന ലോകത്ത് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും ചിന്താശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സംവാദങ്ങളാണ് ഒരു രാജ്യത്തെ കരുത്തരാക്കി മാറ്റുന്നത്. ജെഎന്‍യുവിലെ വിദ്യാഭ്യാസ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിന് സഹായിച്ചെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

click me!