ഒഡീഷയില്‍ നവീന്‍ പട്നായിക്ക് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

By Web TeamFirst Published May 29, 2019, 9:55 AM IST
Highlights

ഇത് അഞ്ചാമത്തെ തവണയായി നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഇത് അഞ്ചാമത്തെ തവണയാണ് നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പല മുതിര്‍ന്ന നേതാക്കളും പുതിയ മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് വിവരം. 

അശോക് ചന്ദ്ര പാണ്ഡ, പ്രതാപ് ജെന, സുഷാന്ത് സിംഗ്, ബിക്രം കേഷരി അരുഖ്, പ്രഫുല്ല മാല്ലിക്ക്, നിരഞ്ജന്‍ പൂജാരി എന്നിവര്‍ക്കാണ് പുതിയ മന്ത്രിസഭയിലും സാധ്യത കല്‍പ്പിക്കുന്നത്. മുന്‍ മന്ത്രിമാരായ സൂര്യ നാരായന്‍ പാട്രോ സ്പീക്കറും പ്രമീള മാല്ലിക്ക് ചീഫ് വിപ്പും ആകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

ഒഡീഷയില്‍ ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ 112 സീറ്റുകള്‍ നേടി നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദള്‍ ഭരണം നിലനിര്‍ത്തി. ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് 9 സീറ്റുകളും നേടി.

 

Offered prayers at Srimandira as we begin a new journey towards an . 🙏 pic.twitter.com/LyndgU09lf

— Naveen Patnaik (@Naveen_Odisha)
click me!