
ബെംഗളൂരു: അമിതമദ്യപാനത്തെ തുടർന്ന് രോഗബാധിതയായ മാതാവിന്റെ ചികിത്സയ്ക്കായി ഭിക്ഷ തേടി ആറ് വയസ്സുകാരി. കർണാടകയിലെ കോപ്പലിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നതിനാണ് ആറ് വയസ്സുകാരി ഭിക്ഷയെടുക്കാൻ തെരുവിലിറങ്ങിയത്.
അമ്മയുടെ ചികിത്സയ്ക്കായി ഭിക്ഷയെടുക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കർണാടക വനിതാ-ശിശുക്ഷേമ വകുപ്പ് (ഡിഡബ്ലുസിഡി) അമ്മയ്ക്കും കുട്ടിക്കും സഹായഹസ്തവുമായെത്തി. അമ്മയുടെ ചികിത്സയ്ക്കാവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഡിഡബ്ലുസിഡി പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്കൊപ്പം ആറ് വയസ്സുകാരിയുടെ പഠനച്ചെലവും ഏറ്റെടുത്തിരിക്കുയാണ് ഡിഡബ്ലുസിഡി.
കർണാടകയിൽ മദ്യത്തിന്റെ വിൽപന പൂർണ്ണമായും നിർത്തലാക്കിയതിനെ തുടർന്ന് 2000 സ്ത്രീകളാണ് മദ്യപാനത്തെ തുടർന്നുണ്ടാകുന്ന രോഗത്തിന്റെ പിടിയിലായത്. അമിതമദ്യപാനം മൂലം ചികിത്സ തേടിയവരിൽ കൂടുതൽ സ്ത്രീകളും ചിത്രദുർഗ ജില്ലയിൽ നിന്നുള്ളവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam