പഞ്ചാബില്‍ മഞ്ഞുരുക്കം; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും, അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും

By Web TeamFirst Published Jul 15, 2021, 3:14 PM IST
Highlights

സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പഞ്ചാബ് ചാര്‍ജുള്ള നേതാന് ഹരീഷ് റാവത്ത് പറഞ്ഞു. 

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹരിച്ചത്. പുതിയ ഫോര്‍മുല പ്രകാരം സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരും. ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും ഇന്ത്യ ടുഡേയുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് അടുക്കാനായ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പഞ്ചാബ് ചാര്‍ജുള്ള നേതാന് ഹരീഷ് റാവത്ത് പറഞ്ഞു. 

മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കും. ഒത്തുതീര്‍പ്പിന്റെ ഭാഗമായി മന്ത്രിമാരായ ചരണ്‍ജിത് ചന്നി, ഗുര്‍പ്രീത് കംഗര്‍ എന്നിവരെ മാറ്റിയേക്കും. പകരം സ്പീക്കര്‍ റാണ കെ പി സിങ്, ദലിത് നേതാവ് രാജ്കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ദലിത് സമുദായത്തില്‍ നിന്ന് മന്ത്രിവേണമെന്നായിരുന്നു എംഎല്‍എമാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിത്ത് സിദ്ധുവും അനുകൂലികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം ഹൈക്കമാന്‍ഡിലെത്തി. ഇരുവരും ദില്ലിയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!