
ബെംഗളൂരു: നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ശനിയാഴ്ച രാത്രി 12.05-ന് സർ വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണൂരിലെത്തും. ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ ബെംഗളൂരു കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും. സേലം, പാലക്കാട്, ഷൊർണൂർ വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam