ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശം: ഐസിയുവിലേക്ക് മാറ്റി

Published : May 03, 2022, 02:28 PM IST
ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശം: ഐസിയുവിലേക്ക് മാറ്റി

Synopsis

ഫെബ്രുവരി 23 നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

മുംബൈ: ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്‍റെ (Nawab Malik) ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും പനിയും ഉണ്ട്. ഫെബ്രുവരി 23 ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നവാബ് മാലിക്കിന്‍റെ അറസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
'ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്? രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണം': ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി