ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥനിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

Published : May 03, 2022, 11:55 AM ISTUpdated : May 03, 2022, 04:24 PM IST
ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥനിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

Synopsis

പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.

ജയ്‌പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ  സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമുണ്ടാക്കിയവരെ പൊലീസ് ലാത്തിചാർജ് നടത്തി പിരിച്ച് വിട്ടു. ഇന്നലെ രാത്രിയിലും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.

ആളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സംഘർഷം ജോഥ്പൂരിലെ അഞ്ചിടങ്ങളിലായാണ് നടന്നത്. കല്ലേറും അക്രമവും തടയാൻ പൊലീസ് ടിയർ ഗ്യാസ് ഉപയോഗിച്ചു. അക്രമികൾ പൊലീസിനെയും ആക്രമിച്ചതോടെയായിരുന്നു ഇത്. കല്ലേറിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമുദായിക സംഘർഷങ്ങൾ ഉണ്ടായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ജോധ്പൂരിലെ ജാലോരി ഗേറ്റില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊതുസ്ഥലത്ത് മതപരമായ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ഇന്ന് രാവിലെ സ്ഥലത്ത് സംഘടിച്ചെത്തിയ ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടി. ജോഥ്പൂരിലെ അഞ്ച് ഇടങ്ങളിലാണ് രാവിലെ സംഘർഷമുണ്ടായത്. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമികള്‍ നടത്തിയ കല്ലേറില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തെ കുറിച്ച് ഉന്നതതല യോഗം വിളിച്ച് ചർച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമാധാനം പാലിക്കാൻ അഹ്വാനം ചെയ്യണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു.

സംഘര്‍ഷത്തില്‍ പൊലീസിന്റെ ഉള്‍പ്പടെ ചില വാഹനങ്ങളും തകർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘർഷ സാഹചര്യത്തില്‍ വന്‍ പൊലീസ് സുരക്ഷയോടെയാണ് സ്ഥലത്ത് ഈദ് നമസ്കാരം നടന്നത്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍  സംഘര്‍ഷം തുടരുന്നത് സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു, ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നത്': അമിത് ഷാ
'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം