ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

Published : Feb 25, 2026, 08:00 PM IST
supreme court verdict married woman false promise rape case

Synopsis

എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

ദില്ലി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസടുത്തത്.

വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പാഠപുസ്തകത്തിൽ വിവരിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നതപദവിയിലുള്ളവർ വിദ്വേഷ പ്രസം​ഗത്തിലൂടെ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുത്; മുന്നറിയിപ്പുമായി സുപ്രീം കോടതി
'എന്‍റെ സമയം കഴിഞ്ഞു, ഞാൻ പോകുന്നു'; വിമാനം പുറപ്പെടാൻ സമയം പൈലറ്റ് സ്ഥലം വിട്ടു; അഞ്ച് മണിക്കൂറോളം പോസ്റ്റായി യാത്രക്കാർ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി