മഹാരാഷ്ട്ര എന്‍സിപിയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു; ബര്‍ഷി എംഎല്‍എ പാര്‍ട്ടിവിട്ട് ശിവസേനയിലേക്ക്

By Web TeamFirst Published Aug 26, 2019, 3:47 PM IST
Highlights

ശിവസേനയില്‍ ചേരുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി 

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്. സോലാപൂര്‍ ജില്ലയിലെ ബര്‍ഷി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എ ദിലീപ് സോപല്‍ പാര്‍ട്ടി വിടുകയാണെന്നും ശിവസേനയില്‍ ചേരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറിന്‍റെ മന്ത്രിസഭയില്‍ അംഗമായിരുന്നു ദിലീപ് സോപല്‍.  

ശിവസേനയില്‍ ചേരുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെയും ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം എന്‍സിപി എംഎല്‍എ പാണ്ടു രംഗ് ബറോറയും പാര്‍ട്ടി വിട്ട് ശിവ സേനയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പമാണ് ശിവസേന. 

നേരത്തെ 25 ഓളം കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ബിജെപി ജലവിഭവ മന്ത്രി ഗിരീഷി മഹാജന്‍ രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളാണ് എന്‍സിപിയും കോണ്‍ഗ്രസും. 

click me!