മറുകണ്ടം ചാടിയവരിൽ ശരത് പവാറിന്റെ വിശ്വസ്തനും; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് ഷിൻഡെ

Published : Jul 02, 2023, 04:47 PM ISTUpdated : Jul 02, 2023, 05:47 PM IST
മറുകണ്ടം ചാടിയവരിൽ ശരത് പവാറിന്റെ വിശ്വസ്തനും; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് ഷിൻഡെ

Synopsis

മുതിർന്ന നേതാവും എൻസിപിയുടെ മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ശരത് പവാറിന്റെ വിശ്വസ്തനായ പ്രഫുൽ പട്ടേലും മറുകണ്ടം ചാടിയതിന്റെ ഞെട്ടലിലാണ് ശരത് പവാർ- സുപ്രിയാ സുലേ വിഭാഗം

മുംബൈ : ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെയെ ഒപ്പം കൂട്ടി സർക്കാരുണ്ടായിക്കിയ ബിജെപി കൃത്യം ഒരു വർഷത്തിനിപ്പുറം മഹാരാഷ്ട്രയിൽ എൻസിപിയെയും പിളത്തി. എൻസിപിയെ പിളർത്തി അജിത് പവാർ കൂടിയെത്തിയതോടെ, മഹാരാഷ്ടയിലേത് ട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം. ഭൂരിഭാഗം എംൽഎമാരും ഒപ്പമുള്ളതിനാൽ 2019 ൽ ദേവേന്ദ്ര ഫഡ്നാവിസൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാൻ നടത്തി പരാജയപ്പെട്ട് പോയ പരീക്ഷണം ഇത്തവണ പരാജയപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അജിത് പവാ‍ർ.

40 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് എൻസിപി വിട്ട് മറുകണ്ടം ചാടിയ അജിത് പവാർ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. യഥാർത്ഥ എൻ സി പി തന്റേതെന്ന് അജിത് പവാർ അവകാശപ്പെട്ടു. ഷിൻഡെ സർക്കാരിന്റെ ഭാഗമായത് ഞാനല്ല, എൻസിപി പൂർണമായാണ്. ഭൂരിഭാഗം പേരും തനിക്കൊപ്പമാണെന്നും അദ്ദേഹം വാർത്താസമ്മേളത്തിൽ പറഞ്ഞു. മുതിർന്ന നേതാവും എൻസിപിയുടെ മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ശരത് പവാറിന്റെ വിശ്വസ്തനായ പ്രഫുൽ പട്ടേലും മറുകണ്ടം ചാടിയതിന്റെ ഞെട്ടലിലാണ് ശരത് പവാർ- സുപ്രിയാ സുലേ വിഭാഗം. പാർട്ടി ഒന്നാകെ അജിത്തിനൊപ്പം എന്ന് ഛഗൻ ഭുജ്പാലും പ്രതികരിച്ചു. അജിത് പവാറിന്റെ നീക്കങ്ങൾ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്നും വ്യക്തമാണ്.  

അജിത് പവാറിന്‍റേത് വഞ്ചന,എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ

നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എൻസിപിയുടെ മുതിർന്ന നേതാക്കളെ ഒന്നടങ്കം അടർത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്.

മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ, അജിത് പവാറും 13 എംഎൽഎമാരും രാജ്ഭവനിൽ, എൻസിപി പിളർപ്പിലേക്ക്

 

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ