
ദില്ലി: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ദില്ലി വിമാനത്താവളത്തിലെത്തിയ ദ്രൗപദി മുർമ്മുവിനെ കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ടെ, അർജുൻ റാം മെഹ്വാൾ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും ദ്രൗപദി മുർമ്മു കണ്ടു. ദ്രൗപതി മുർമ്മുവിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം അവിശ്വസിനീയമെന്ന് മകൾ ഇതിശ്രീ മുർമു ഒഡീഷയിൽ പറഞ്ഞു.
ഇന്നലെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ദ്രൗപദി മുർമ്മുവിന്‍റെ നാമനിർദേശ പത്രികയിൽ ബി ജെ ഡി മന്ത്രിമാരായ ജഗന്നാഥ് സരകയും തുകുനി സഹുവും ഒപ്പുവയ്ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. നാമനിർദേശ പത്രിക സമര്‍പ്പികുന്ന ചടങ്ങിലും ബി ജെ ഡി പങ്കെടുക്കും. നാളെയാണ് ദ്രൗപദി മുർമ്മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam