രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്

Published : Mar 16, 2026, 11:30 PM IST
nitin nabin

Synopsis

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും എൻഡിഎ മുന്നേറ്റം. നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ വിജയിച്ചപ്പോൾ, കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തെന്ന ആരോപണവും ശക്തമാണ്. ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെ തുടർന്ന് വൈകുകയാണ്

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ എൻ ഡി എയ്ക്ക് അട്ടിമറി വിജയം. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി. മൂന്ന് കോൺഗ്രസ് എം എൽ എമാർ കൂറുമാറി വോട്ട് ചെയ്തതാണ് എൻ ഡി എയുടെ സമ്പൂർണ്ണ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ബി ജെ പി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണ് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്.

ഒഡിഷയിലും എൻ ഡി എ വിസ്മയം

ഒഡീഷയിലും എൻ ഡി എ മികച്ച വിജയം കൈവരിച്ചു. നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും എൻ ഡി എ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് - ബി ജെ ഡി സംയുക്ത സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് ഞെട്ടലായി. ഒഡീഷയിലും കൂറുമാറ്റം ആരോപണം ശക്തമാണ്. അതേസമയം, ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് വൈകുകയാണ്. രണ്ട് കോൺഗ്രസ് എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല ലോഹിതദാസൻ നാടാർക്കെതിരായ പീഡന കേസ്: അപ്പീൽ തള്ളിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍