കരിപ്പൂർ വിമാനത്താവളത്തിലെ  റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ

Published : Dec 15, 2022, 05:18 PM IST
 കരിപ്പൂർ വിമാനത്താവളത്തിലെ  റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ

Synopsis

റൺവെ സ്ട്രിപ്പിൻ്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിർമിക്കാൻ ആണ് റൺവേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി

ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാ‍ര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്ക്  സുരക്ഷിത മേഖല (റിസ) നിർമ്മിക്കുന്നതിൽ കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നും  ഈ സാഹചര്യത്തിൽ റൺവേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വ്യോമയാന മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. റൺവെ സ്ട്രിപ്പിൻ്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിർമിക്കാൻ ആണ് റൺവേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അബ്ദുസമദ് സമദാനി എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം  കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്നം പരിഹരിച്ചതാണെന്ന് അബ്ദുസമദ്  സമദാനി പറഞ്ഞു. റൺവെ വെട്ടിക്കുറക്കാതെ റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിക്കാമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു.  ഒരു മാസം മുൻപ് എഴുതിനൽകിയ ചോദ്യത്തിന് ഇപ്പോൾ വന്ന മറുപടിയിൽ ഇത് ഉൾപ്പെടാതെ പോയതാണെന്നും സമദാനി ചൂണ്ടിക്കാട്ടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്