
ജയ്പുര്‍: ചരിത്രപരമായ വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി. ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് അഭിസംബോധന ഒഴിവാക്കണമെന്ന് രാജസ്ഥന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജഡ്ജിയെ ദൈവതുല്യമായി കണക്കാക്കുന്ന രീതിയാണിതെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് എതിരാണ് ഇത്തരം അഭിസംബോധനകളെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അഭിസംബോധനകള്‍ രാജ്യത്തിന്‍റെ അന്തസ്സിന് യോജിച്ചതല്ലെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരെ പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല. മുമ്പ് സുപ്രീം കോടതിയും സമാനമായ നിരീക്ഷണം 2014ല്‍ നടത്തിയിരുന്നു. ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍, മൈ ലോര്‍ഡ് അഭിസംബോധനകള്‍ നിര്‍മബന്ധമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2009ല്‍ മദ്രാസ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam