Latest Videos

ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും: കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചു

By Web TeamFirst Published Jul 13, 2021, 10:10 PM IST
Highlights

ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.

ദില്ലി: ഈ വര്‍ഷം മുതൽ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ,ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.

ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ കൂടി പരിഗണിച്ച് ഈ വര്‍ഷം മുതൽ കുവൈത്തിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ  neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!