നീറ്റ് പരീക്ഷ ക്രമക്കേട്: ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ, പല സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തി, പിന്നിൽ വമ്പൻ തട്ടിപ്പെന്ന് കണ്ടെത്തൽ

Published : May 12, 2026, 04:52 PM IST
neet pg result 2025 cancelled

Synopsis

സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായും കണ്ടെത്തൽ. സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരീക്ഷാ തട്ടിപ്പിലെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ. മന്ത്രാലയത്തിന് മുന്നിൽ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സമരങ്ങൾക്ക് അനുമതി ഇല്ലെന്ന് ബോർഡ് വെക്കുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷ സംബന്ധിച്ച് എൻടിഎ ആസ്ഥാനത്ത് ഉന്നതല കൂടിയാലോചന നടക്കുന്നതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. പുതിയ പരീക്ഷ സംബന്ധിച്ച ചർച്ച നടക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിജെ നിയന്ത്രിക്കുന്നതിനിടയിൽ വെള്ളം കുടിച്ചു, വിവാഹ വീട്ടിൽ ദളിത് യുവാക്കൾക്ക് മ‍ർദനം; സഹോദരങ്ങളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്; അഞ്ച് ദിവസത്തെ യാത്രയിൽ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും