നീറ്റ് പരീക്ഷ ഇല്ലാതാക്കില്ല, രോഗം മാറാൻ പലതരം ചികിത്സ ചെയ്യുന്നതുപോലെ അപാകതകള്‍ പരിഹരിക്കും: ജെപി നദ്ദ

Published : Aug 02, 2024, 06:45 PM IST
നീറ്റ് പരീക്ഷ ഇല്ലാതാക്കില്ല, രോഗം മാറാൻ പലതരം ചികിത്സ ചെയ്യുന്നതുപോലെ അപാകതകള്‍ പരിഹരിക്കും: ജെപി നദ്ദ

Synopsis

നിലവിലെ സംവിധാനത്തിലൂടെ ​സാധാരണ വിദ്യാർത്ഥികൾക്കുവരെ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും ജെപി നദ്ദ പറഞ്ഞു.

ദില്ലി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്‍റെ രോ​ഗങ്ങൾ മാറ്റാനായി പലതരം ചികിത്സകൾ ചെയ്യുന്നത് പോലെ അപാകതകൾ പരിഹരിക്കും. എന്നാൽ, നീറ്റ് ഇല്ലാതാക്കില്ലെന്നും ജെപി നദ്ദ പറഞ്ഞു. നീറ്റ് പരീക്ഷ ചിട്ടയായ രീതിയിൽ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത്.

നീറ്റ് നടപ്പാക്കുന്നതിന് മുൻപ് പിജി സീറ്റുകൾ 13 കോടി രൂപയ്ക്ക് വരെ വിൽക്കുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെട്ടിരുന്നു. നിലവിലെ സംവിധാനത്തിലൂടെ ​സാധാരണ വിദ്യാർത്ഥികൾക്കുവരെ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു. ഡിഎംകെ എംപി മുഹമ്മദ് അബ്ദുള്ള അവതരിപ്പിച്ച സ്വകാര്യ ബില്ലിലെ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.

കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ; പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ