നീറ്റ് പരീക്ഷയെഴുതാൻ വിദേശത്ത് നിന്നെത്തുന്ന വിദ്യാർത്ഥികൾക്കുള്ള മാർഗനിർദ്ദേശം തയ്യാർ

By Web TeamFirst Published Aug 25, 2020, 8:19 PM IST
Highlights

ഇവർ നിർദേശിച്ചിട്ടുള്ള പ്രത്യേക വഴിയിലൂടെ പരീക്ഷ കേന്ദ്രത്തിൽ എത്തണം. ഇവർക്കായി പ്രത്യേക പരീക്ഷ മുറി ഉണ്ടാകും. ഉടൻ മടങ്ങാൻ ഉദേശിക്കുന്നവർ ആണെങ്കിൽ പ്രത്യേക യാത്ര പഥം തിരഞ്ഞെടുക്കണം. മറ്റിടങ്ങളിൽ സന്ദർശനം പാടില്ല

ദില്ലി: നീറ്റ്‌ പരീക്ഷ എഴുതാൻ വിദേശത്തു നിന്നെത്തുന്ന വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശം ആയി. നേരത്തെ എത്തിയവർ വീട്ടിൽ തന്നെ 14 ദിവസം നിരീക്ഷണം പൂർത്തിയാക്കം. 14 ദിവസത്തിന് മുമ്പ് എത്താൻ കഴിയാത്തവർ എത്തുന്ന ദിവസം മുതൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം.

ഇവർ നിർദേശിച്ചിട്ടുള്ള പ്രത്യേക വഴിയിലൂടെ പരീക്ഷ കേന്ദ്രത്തിൽ എത്തണം. ഇവർക്കായി പ്രത്യേക പരീക്ഷ മുറി ഉണ്ടാകും. ഉടൻ മടങ്ങാൻ ഉദേശിക്കുന്നവർ ആണെങ്കിൽ പ്രത്യേക യാത്ര പഥം തിരഞ്ഞെടുക്കണം. മറ്റിടങ്ങളിൽ സന്ദർശനം പാടില്ല. കൊവിഡ് ബാധിതർ ആണെങ്കിൽ ആരോഗ്യ വകുപ്പ് നിർദ്ദേശ പ്രകാരം ചികിത്സ തേടുകയും ഇവർക്ക് മാത്രമായി  ഒരുക്കിയ പ്രത്യേക മുറികളിൽ പരീക്ഷ ഏഴുതുകയും ചെയ്യാം. 

നീറ്റിന് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജൻസിയും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയും അറിയിച്ചതിനെ തുടർന്നായിരുന്നു സുപ്രീം കോചതി തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികൾക്ക് വന്ദേഭാരത് വിമാനത്തിൽ പരീക്ഷക്കായി എത്താൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ
അപേക്ഷിച്ചിരിക്കുന്നത്.

click me!