'സ്മൃതി ഇറാനിക്കോ മകൾക്കോ ​ഗോവയിൽ ബാറില്ല, കോൺ​ഗ്രസ് ​നേതാക്കൾ ​ഗൂഢാലോചന നടത്തി'; വിമർശനവുമായി ഹൈക്കോടതി

Published : Aug 01, 2022, 08:40 PM ISTUpdated : Aug 01, 2022, 08:48 PM IST
'സ്മൃതി ഇറാനിക്കോ മകൾക്കോ ​ഗോവയിൽ ബാറില്ല, കോൺ​ഗ്രസ് ​നേതാക്കൾ ​ഗൂഢാലോചന നടത്തി'; വിമർശനവുമായി ഹൈക്കോടതി

Synopsis

ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി നൽകിയ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കോ മകൾക്കോ ഗോവയിൽ റസ്‌റ്റോറന്റോ ബാറോ ഇല്ലെന്ന് ദില്ലി ഹൈക്കോടതി. കോൺഗ്രസ് ആരോപണങ്ങളെ തള്ളിയാണ് ഇരുവരുടെയും ഉടമസ്ഥതയിൽ ബാറോ റസ്റ്റോറന്റോ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർ ബിജെപി നേതാവ് സ്മൃതി ഇറാനിക്കും മകൾക്കുമെതിരെ ​ഗോവയിൽ ബാറുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു. കോൺ​ഗ്രസ് നേതാക്കൾ വ്യാജമായ ആരോപണം ഉന്നയിച്ച്  വ്യക്തിപരമായ ആക്രമണം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും കോടതി പറഞ്ഞു.

രേഖകൾ കണക്കിലെടുക്കുമ്പോൾ, പരാതിക്കാരിക്കോ മകൾക്കോ ​​അനുകൂലമായി ഒരു ലൈസൻസും നൽകിയിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരനോ അവരുടെ മകളോ റസ്റ്റോറന്റിന്റെ ഉടമകളല്ല. പരാതിക്കാരിയോ മകളോ ഒരിക്കലും ലൈസൻസിന് അപേക്ഷിച്ചിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി നൽകിയ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

18 കാരിയായ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുണ്ടെന്ന ആരോപണവുമായി സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപകീർത്തിപ്പെടുത്തുന്നതാണെന്നു് മനപ്പൂർവം അവഹേളിക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ നീക്കം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. 

സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണം; ഗോവയിലെ വിവാദ ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെ, വിവരാവകാശ രേഖ പുറത്ത്

സ്മൃതി ഇറാനി  മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയും ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.  സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്  മന്ത്രി സ്ഥാനം രാജിവെക്കണെന്നുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'