
ദില്ലി: മറ്റ് മേഖലയെ സംബന്ധിച്ച പ്രതികരണത്തിന് മുന്‍പ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള ശരദ് പവാറിന്‍റെ ഉപദേശത്തില്‍ വ്യാപക പ്രതിഷേധം. കര്‍ഷക സമരത്തിന് അനുകൂലമായി പ്രതികരിച്ച വിദേശ താരങ്ങള്‍ക്കെതിരായ വിമര്‍ശനത്തില്‍ സച്ചിന്‍ നേരിട്ട പരിഹാസങ്ങള്‍ക്ക് മറുപടിയായി ആയിരുന്നു എന്‍സിപി നേതാവിന്‍റെ ഉപദേശം.
ഇന്ത്യക്കെതിരായ ഗൂഡാലോചനകള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ വിവിധ മേഖലയിലുള്ള സച്ചിനടക്കമുള്ള നിരവധി ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് തമ്മിലടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ശരദ് പവാറിന്റെ ഉപദേശത്തിന് മഹാരാഷ്ട്രയില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. എന്‍സിപിയുടെ സഖ്യസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ടത് സര്‍ക്കാരാണ് എന്നാണ് പവാറിനെതിരെ ഉയരുന്ന വിമര്‍ശനം.
ബ്ലൂകാര്‍ട്ട് ഡിജിറ്റല്‍ ഫൌണ്ടേഷന്‍റെ സിഇഒ ആയ അഖിലേഷ് മിശ്രയാണ് ഈ വിമര്‍ശനം ആദ്യമായി ഉയര്‍ത്തിയത്. ശരദ് പവാറിന്‍റെ ഉപദേശം ഭീഷണിക്ക് സമമാണെന്നാണ് വിമര്‍ശനം. മഹാരാഷ്ട്രയില്‍ താമസിക്കുന്ന ഒരാള്‍ ഒരു വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമുപയോഗിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന് ഭീഷണിയാണോ നടത്തുന്നതെന്നും നിരവധിപ്പേര്‍ എന്‍സിപി നേതാവിനോട് നിരവധിപ്പേര്‍ ചോദിക്കുന്നത്.
പുരോഗമനവാദിയായ ശരദ് പവാര്‍ ഇത്തരത്തില്‍ ഉപദേശിക്കുന്നത് തെറ്റാണെന്നും നിരവധിപ്പേരാണ് വിമര്‍ശിക്കുന്നത്. അറിയാവുന്ന വിഷയത്തില്‍ പ്രതികരിക്കണമെന്ന് സച്ചിനെ ഉപദേശിക്കുന്ന ശരദ് പവാര്‍ ബിസിസിഐ തലപ്പത്ത് എത്തിയത് ക്രിക്കറ്റ് കളിച്ചാണോയെന്നും നിരവധിപ്പേര്‍ ചോദിക്കുന്നു. രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് പുരോഗമനവാദിയായ പവാര്‍ പരസ്യമായി ഭിഷണിപ്പെടുത്തുന്നതെന്നും മറ്റുചിലര്‍ വമിര്‍ശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam