ചെളിക്കൂനയില്‍ കുഴിച്ച് മൂടിയ നവജാത ശിശുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

By Web TeamFirst Published May 29, 2020, 7:19 PM IST
Highlights

കുഞ്ഞിന്‍റെ കരച്ചിലാണെന്ന് ഉറപ്പിച്ച നാട്ടുകാര്‍ വളരെ ശ്രദ്ധയോടെ മണ്ണും ചെളിയും നീക്കിയപ്പോഴാണ് കുഞ്ഞിന്‍റെ കാല്‍ കണ്ടത്. ഇതോടെ മണ്ണ് പൂര്‍ണമായി നീക്കുകയായിരുന്നു. വായിലും മൂക്കിലും മണ്ണ് കയറുന്ന നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്. 

ലഖ്നൌ:  ഉത്തര്‍ പ്രദേശില്‍ ചെളിക്കൂനയില്‍ നിന്ന് നാട്ടുകാര്‍ നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്തു. ഉത്തര്‍പ്രദേശിലെ സിദ്ധാര്ത്ഥ് നഗര്‍ ജില്ലയിലെ സൊനൈര ഗ്രാമത്തിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം നടക്കുന്നതിന് സമീപം കുറ്റിക്കാടിന് സമീപം ചെളിക്കൂനയില് നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. 

നാലാമതും പെണ്‍കുട്ടി; നവജാതശിശുവിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

കുഞ്ഞിന്‍റെ കരച്ചിലാണെന്ന് ഉറപ്പിച്ച നാട്ടുകാര്‍ വളരെ ശ്രദ്ധയോടെ മണ്ണും ചെളിയും നീക്കിയപ്പോഴാണ് കുഞ്ഞിന്‍റെ കാല്‍ കണ്ടത്. ഇതോടെ മണ്ണ് പൂര്‍ണമായി നീക്കുകയായിരുന്നു. വായിലും മൂക്കിലും മണ്ണ് കയറുന്ന നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ ശിശുവിനെ ആശുപത്രിയിലെത്തിയിരിക്കുകയായിരുന്നു. 

ലോക്ക്ഡൌണ്‍: ദില്ലിയില്‍ പൊലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

കുട്ടിയെ വൃത്തിയാക്കിയ വിദഗ്ധര്‍ കുട്ടിക്ക് അണുബാധയൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞ് കുറച്ച് മണ്ണ് കഴിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജനിച്ച്  ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അജ്ഞാതര്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മുസ്ലീം ആയതിനാല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍, പ്രസവത്തില്‍ കുഞ്ഞ് മരിച്ചു

കൊല്ലത്ത് വീടിന് മുന്നിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ


 

click me!