മദ്യം മറ്റ് ലഹരിവസ്തുക്കൾ പാടില്ല, സാക്ഷ്യപത്രം നിർബന്ധം; കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി പുതിയ നിബന്ധനകൾ

Web Desk   | Asianet News
Published : Oct 24, 2021, 01:21 PM ISTUpdated : Oct 24, 2021, 05:00 PM IST
മദ്യം മറ്റ് ലഹരിവസ്തുക്കൾ പാടില്ല, സാക്ഷ്യപത്രം നിർബന്ധം; കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി പുതിയ നിബന്ധനകൾ

Synopsis

അം​ഗത്വം വേണ്ടവർ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വയക്കാന്‍ പാടില്ല. പാര്‍ട്ടി നയങ്ങളെയോ പരിപാടികളെയോ വിമര്‍ശിക്കരുത് തുടങ്ങിയ നിബന്ധനകളും പാർട്ടി മുമ്പോട്ട് വയ്ക്കുന്നു. നവംബര്‍ ഒന്നിന് തുടങ്ങി മാര്ച്ച് 31 വരെയാണ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. 

ദില്ലി: കോണ്‍ഗ്രസില്‍ (congress)  ഇനി മുതല്‍  പ്രാഥമികാംഗത്വമെടുക്കണമെങ്കില്‍ (Membership)  മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്ന സാക്ഷ്യ പത്രം നല്‍കണം. അടുത്ത മാസം മുതല്‍ തുടങ്ങുന്ന അംഗത്വ വിതരണത്തിന് മുന്നോടിയായാണ് പുതിയ നിബന്ധന കൊണ്ടു വരുന്നത്. 

അം​ഗത്വം വേണ്ടവർ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വയക്കാന്‍ പാടില്ല. പാര്‍ട്ടി നയങ്ങളെയോ പരിപാടികളെയോ വിമര്‍ശിക്കരുത് തുടങ്ങിയ നിബന്ധനകളും പാർട്ടി മുമ്പോട്ട് വയ്ക്കുന്നു. നവംബര്‍ ഒന്നിന് തുടങ്ങി മാര്ച്ച് 31 വരെയാണ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. 

Read Also: മോദിയേയും അമിത് ഷായേയും പോലെ പിണറായിയും കോൺ​ഗ്രസിൻ്റെ തകർച്ച ആ​ഗ്രഹിക്കുന്നു: കെ.മുരളീധരൻ

അതിനിടെ, കോൺഗ്രസുമായുള്ള സഹകരണത്തെ കേന്ദ്രകമ്മിറ്റിയിൽ നടന്ന ച‍ർച്ചയിൽ സിപിഎം കേരളഘടകം എതി‍ർത്തതിനെ വിമ‍ർശിച്ച് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ (K Muraleedharan) രം​ഗത്തെത്തി. കോൺഗ്രസ് തകരണം എന്നാഗ്രഹിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായും മാത്രമല്ല പിണറായി വിജയനും കൂടിയാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയെ നേരിടാൻ ശക്തിയുള്ള പാർട്ടി കോൺഗ്രസ് മാത്രമാണ്.  നിലവിൽ സി പി എമ്മിന്റെ രണ്ട് എം പി മാർ തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം നിന്ന് ജയിച്ചവരാണ് എന്നോ‍ർക്കണമെന്നും മുരളീധരൻ പറഞ്ഞു.

Read Also: 'സിപിഐക്ക് നട്ടെല്ല് നഷ്ടമായി'; ഒരു നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ലെന്ന് കെ സുധാകരന്‍

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം