
വാരണാസി: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്തെ പരമ്പരാഗത വേഷമായ മുണ്ടും കുര്‍ത്തയും ധരിച്ച് ക്ഷേത്രത്തിലെത്തുന്ന പുരുഷന്‍മാര്‍ക്ക് മാത്രമേ ഇനി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അതുപോലെ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സാരിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മറ്റ് വസ്ത്രങ്ങൾ ഒന്നും തന്നെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ അനുവദനീയമല്ല. ഇത്തരം വേഷം ധരിച്ചെത്തുന്നവര്‍ക്ക് നിശ്ചിത ദൂരത്ത് നിന്ന് പ്രതിഷ്ഠയെ തൊഴുത് മടങ്ങാം. പാന്റ്‌സ്, ജീന്‍സ്, ഷര്‍ട്ട് എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച വൈകീട്ട് ക്ഷേത്ര ഭരണ സമിതി സംസ്‌കൃത പണ്ഡിതരും വേദ പഠനവിദഗ്ധരും അടങ്ങിയ കാശി പരിഷത്തുമായി നടത്തിയ യോഗത്തിലാണ് ഡ്രസ് കോഡ് സംബന്ധിച്ച തീരുമാനമെടുത്തത്. കാശി വിദ്വത് പരിഷദിന്റെയാണ് തീരുമാനം. അതേസമയം എന്ന് മുതലാണ് പുതിയ വേഷധാരണം നിര്‍ബന്ധമാക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കിയിട്ടില്ല. വാരണാസിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. 1780ലാണ് ഈ ശിവക്ഷേത്രം പണി കഴിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam