അമിത് ഷായോടുള്ള ആരാധനമൂത്ത് കർഷകൻ; 'ഷാ' മാമ്പഴങ്ങൾ ഉടൻ വിപണിയിൽ

Published : Jun 14, 2019, 08:52 PM ISTUpdated : Jun 14, 2019, 09:44 PM IST
അമിത് ഷായോടുള്ള ആരാധനമൂത്ത് കർഷകൻ; 'ഷാ' മാമ്പഴങ്ങൾ ഉടൻ വിപണിയിൽ

Synopsis

ജനങ്ങളെ ഒരു കുടകീഴിൽ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ്, തന്നെ മാമ്പഴത്തിന് അദ്ദേ​ഹത്തിന്റെ പേരിടാൻ പ്രേരിപ്പിച്ചത്. ഷാ മാമ്പഴങ്ങൾ ഈ മാസം വിപണിയിലെത്തുമെന്നും ഹാജി കൂട്ടിച്ചേർത്തു.

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോടുള്ള ആരാധനമൂത്ത് അദ്ദേഹത്തിന്റെ പേരിൽ‌ മാമ്പഴമിറക്കുകയാണ് ഉത്തർപ്രദേശിലെ മാമ്പഴ കർഷകൻ. 'മാംഗോ മാന്‍' എന്നറിയപ്പെടുന്ന പദ്മശ്രീ ജേതാവായ ​ഹാജി ഖലിമുള്ളയാണ് 'ഷാ' എന്ന പേരിൽ പുതിയ ഇനം മാമ്പഴങ്ങൾ വിപണിയിൽ ഇറക്കുന്നത്.

നല്ല ഭാരവും രുചിയുമുള്ള മാമ്പഴങ്ങളാണ് ഷാ വിഭാ​ഗത്തിൽപ്പെടുന്നവയെന്ന് ഹാജി ഖലിമുള്ള പറഞ്ഞു. ജനങ്ങളെ ഒരു കുടകീഴിൽ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ്, തന്നെ മാമ്പഴത്തിന് അദ്ദേ​ഹത്തിന്റെ പേരിടാൻ പ്രേരിപ്പിച്ചത്. ഷാ മാമ്പഴങ്ങൾ ഈ മാസം വിപണിയിലെത്തുമെന്നും ഹാജി കൂട്ടിച്ചേർത്തു.

2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഹാജി മാമ്പഴം വിപണിയിൽ‌ ഇറക്കിയിരുന്നു. പഴവർ​ഗങ്ങളുടെ രാജാവായ മാമ്പഴത്തിന് മോദി എന്ന് പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമാകും എന്നായിരുന്നു അന്ന് ഹാജി പറഞ്ഞത്. ലഖ്നൗവിലെ മിലിഹാബാദിൽ ഏക്കറ് കണക്ക് പാടത്താണ് ഹാജിയുടെ മാമ്പഴ കൃഷി. മുന്നൂറോളം ഇനം മാമ്പഴങ്ങളാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്