ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരണം; പ്രക്ഷോഭം തുടങ്ങുമെന്ന് മമത

By Web TeamFirst Published Jun 14, 2019, 7:49 PM IST
Highlights

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന് മമത ബാനര്‍ജി ആരോപിച്ചു.  വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്തിരുന്നില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ കയറില്ലായിരുന്നു.  

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയാല്‍ മാത്രമേ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാവുകയൊള്ളുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്നും  മമത ബാനര്‍ജി പറഞ്ഞു. ജൂലായ് 21 ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കും.  രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങലാണെന്ന് മമത പറഞ്ഞു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന് മമത ബാനര്‍ജി ആരോപിച്ചു.  വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്തിരുന്നില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ കയറില്ലായിരുന്നു.   വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കരുത്, ബലാറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്. പ്രക്ഷോഭം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും  മമത പറഞ്ഞു.

click me!