
ദില്ലി: കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതല്ല. എന്നാൽ വ്യാപനശേഷി കൂടുതലുള്ളതാണ്.
രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ദിവസേനയുള്ള കൊവിഡ് കേസുകളുടെ നിരക്കിൽ കുറവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 57 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഈ സമയത്തിനുള്ളിൽ കൊവിഡ് മരണത്തിലെ 61 ശതമാനവും കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam