ക്ഷേത്രം സ്ഥാപിച്ചു; തമിഴ്നാട്ടിൽ ഇനി ജയലളിതയുടെ പേരിൽ പുതിയ സർവ്വകലാശാലയും

By Web TeamFirst Published Feb 5, 2021, 12:09 PM IST
Highlights

വില്ലുപുരത്ത് ജയലളിത സർവ്വകലാശാല തുടങ്ങാനാണ് തീരുമാനം. തമിഴ്നാട് നിയമസഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 

ചെന്നൈ: തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിൽ പുതിയ സർവ്വകലാശാല വരുന്നു. വില്ലുപുരത്ത് ജയലളിത സർവ്വകലാശാല തുടങ്ങാനാണ് തീരുമാനം. തമിഴ്നാട് നിയമസഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 

ജയലളിതയുടെ പേരിൽ നിർമ്മിച്ച ക്ഷേത്രം ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമാകുകയും ചെയ്തു.

50 ലക്ഷം രൂപ ചെലവിൽ ന​ഗരത്തിന്റെ കല്ലുപറ്റി ഭാ​ഗത്തായി ഒന്നര ഏക്കറിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അമ്മ (ജയലളിത)യ്ക്ക് വിവിധ ദേവതകളുടെ പേരാണ്, ഇദയ ദൈവം, കാവൽ ദൈവം, കുലസ്വാമി... ഈ ക്ഷേത്രം അത് ഔദ്യോ​ഗികമാക്കുന്നുവെന്ന് മാത്രം. ആളുകൾക്ക് വരാനും പ്രാർത്ഥിക്കാനും ധാരാളം സൗകര്യം ഈ ക്ഷേത്രത്തിലുണ്ട്. - ക്ഷേത്രം കമ്മീഷൻ ചെയ്ത സംസ്ഥാന റവന്യു മന്ത്രി ആർബി ഉദയകുമാർ പറഞ്ഞു. 

നാല് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മരണത്തിന് ശേഷം ഇവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. 2017 ൽ സുപ്രീം കോടതി വിധി പറയും മുമ്പായിരുന്നു ജയലളിതയുടെ വിയോ​ഗം.  എന്നാൽ ജയലളിതയെയും കൂട്ടുപ്രതികളായ സുഹൃത്ത് വി കെ ശശികല അടക്കം മൂന്ന് പേരെയും കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.  ദിവസങ്ങൾക്ക് മുമ്പാണ് പരപ്പന അ​ഗ്രഹാര ജയിലിൽ നിന്ന് ശശികല മോചിതയായത്.

Read Also: പിളരുമോ അണ്ണാഡിഎംകെ? പാർട്ടിയിൽ ഭിന്നത രൂക്ഷം, മുൻമന്ത്രിയടക്കമുള്ള എംഎൽഎമാർ ശശികല ക്യാംപിൽ...

 

click me!