19ാം വയസിൽ താൽപര്യമില്ലാത്ത വിവാഹം, 22കാരനായ ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ

Published : Jun 18, 2025, 12:22 PM IST
husband murder Jharkhand

Synopsis

ഭർത്താവിനെ ഇഷ്ടമായില്ലെന്ന് വ്യക്തമാക്കി വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ബന്ധുക്കൾ അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നു

ഗർവ: 19ാം വയസിൽ ഇഷ്ടമില്ലാത്ത വിവാഹം. 22കാരനായ ഭ‍ർത്താവിനെ വിവാഹം കഴിഞ്ഞ് 9ാം മാസം കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് യുവതി. തിങ്കളാഴ്ച ‌ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബാഹോഖുദാർ ഗ്രാമത്തിലാണ് സംഭവം. ഛത്തീസ്ഗ‍് സ്വദേശിയാണ് ഇഷ്ടമില്ലാതെ നടന്ന വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനായി കടുംകൈ ചെയ്തത്.

മെയ് 11നായിരുന്നു ഛത്തീസ്ഗഡ് സ്വദേശിയായ സുനിത സിംഗും ജാർഖണ്ഡ് സ്വദേശിയായ 22കാരൻ ബുദ്ധനാഥ് സിംഗുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഭർത്താവുമായി 19കാരി കലഹം ആരംഭിച്ചു. മുൻപ് രണ്ട് തവണ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊല്ലപ്പെട്ട 22കാരന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നവവധുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ദമ്പതികൾ തമ്മിലുള്ള സ്വ‍രചേർച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവീട്ടുകാരും ഇടപെടൽ നടത്തിയിരുന്നുവെന്നാണ് 22 അമ്മ പരാതിയിൽ വിശദമാക്കുന്നത്.

കലഹം ഉണ്ടായ ശേഷം യുവതി തയ്യാറാക്കിയ ഭക്ഷണം 22കാരൻ കഴിച്ചിരുന്നില്ല. ഞായറാഴ്ച അത്താഴത്തിന് യുവതി കോഴിക്കറി തയ്യാറാക്കുകയും വിളമ്പുന്നതിന് മുൻപായി കറിയിൽ കീടനാശിനി വിതറിയെന്നുമാണ് പരാതിയിലെ ആരോപണം. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22കാരന്റെ മരണത്തിൽ സുനിത സിംഗിന് പങ്കുണ്ടെന്നാണ് ഡിഎസ്പി രോഹിത് രഞ്ജൻ സിംഗ് വിശദമാക്കുന്നത്. അറസ്റ്റിലായ യുവതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വിവാഹത്തിന്റെ പിറ്റേന്ന് തന്നെ ഭർത്താവിനെ ഇഷ്ടമായില്ലെന്ന് പറ‌‌ഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ബന്ധുക്കൾ അനുനയിപ്പിച്ച് തിരികെ അയയ്ക്കുകയായിരുന്നു. കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ബുദ്ധനാഥിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. ജൂണ്‍ 14 ന് ബുദ്ധനാഥ് വാങ്ങിക്കൊണ്ടുവന്ന കീടനാശിനി പിറ്റേന്ന് ചിക്കന്‍ കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഭർത്താവിന്റെ മരണത്തില്‍ മാതാവിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും സുനിത ദേവി ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു