വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ ഭർത്താവ് മരിച്ചു, നവവധുവിനും കുടുംബത്തിനും കൊവിഡ്

Published : Dec 10, 2020, 01:05 PM IST
വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ ഭർത്താവ് മരിച്ചു, നവവധുവിനും കുടുംബത്തിനും കൊവിഡ്

Synopsis

ഇയാൾക്ക് കൊവിഡ് ടെസ്റ്റ് നടത്താത്തതിനാൽ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ ഓഫീസർ

ലക്നൗ:  ഉത്തർപ്രദേശിലെ ഒരു കുടുംബത്തിലെ നവവധു അടക്കം ഒമ്പത് പേർക്ക് കൊവിഡ്. വിവാഹത്തിന് ശേഷം ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് വധു അടക്കം ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വരന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ വധുവിനും മറ്റ് എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് ഇയാൾ മരിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഇയാൾ രോ​ഗബാധിതനായി. ഡിസംബർ നാലിന് ഇയാൾ മരിച്ചു. എന്നാൽ ഇയാൾക്ക് കൊവിഡ് ടെസ്റ്റ് നടത്താത്തതിനാൽ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്നും മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കല്യാണം, ആയുസ് ഒരു മാസം'; കരസേനാ മേജർ സഞ്ചരിച്ച ടാറ്റ സഫാരി ഒട്ടകവുമായി ഇടിച്ച് 5 തവണ തലകീഴായി മറിഞ്ഞു, ദാരുണാന്ത്യം
മകനെ വിദേശത്ത് പഠിപ്പിക്കാൻ പണം എവിടെനിന്ന്? ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ