
ബെംഗളൂരു: താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 25കാരനായ നവവരൻ മരിച്ചു. കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. മംഗല്യസൂത്രം ' കെട്ടിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിലത്ത് വീഴുകയും ചെയ്തുവെന്ന് വിവാഹത്തിനെത്തിയവർ പറഞ്ഞു. മാതാപിതാക്കൾ വരനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പ്രവീണ് മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫെബ്രുവരിയിൽ, മധ്യപ്രദേശിൽ ഒരു വിവാഹത്തിനിടെ സംഗീത് ചടങ്ങിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ 23 വയസ്സുള്ള ഒരു സ്ത്രീക്ക് ഹൃദയാഘാതം മൂലം വേദിയിൽ മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉത്തർപ്രദേശിലെ അലിഗഡിൽ സ്കൂളിലെ കായിക മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടെ 14 വയസ്സുള്ള ആൺകുട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam