
ദില്ലി: പാക്കിസ്ഥാൻ സ്വദേശികൾക്ക് ഇന്ത്യൻ ഫോൺ നമ്പറുകളുപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിച്ച 7 പേർ അസമിൽ പിടിയിലായി. ഓപ്പറേഷൻ ഗോസ്റ്റ് സിമ്മിന്റെ ( #OperationGhostSIM) ഭാഗമായുള്ള അന്വേഷണത്തിലാണ് അസം പോലീസ് ഇവരെ പിടികൂടിയത്. അസം കൂടാതെ ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അസം ഡിജിപി ഹർമീത് സിംഗ്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഓപ്പറേഷൻ ഗോസ്റ്റ് സിം എന്നപേരിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കൂടുതൽപേർ അറസ്റ്റിൽ. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.