ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രി ആര്?; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന

By Web TeamFirst Published Sep 12, 2021, 9:07 AM IST
Highlights

പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് മൂന്ന് മണിക്ക് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
 

ദില്ലി: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നാളെ സത്യപ്രതിജ്ഞയുണ്ടായേക്കും. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ഇന്ന് രാവിലെ ഗുജറാത്തിലേക്ക് തിരിച്ചു. പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് മൂന്ന് മണിക്ക് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഇന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്താല്‍ നാളെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെയാണ് അപ്രതീക്ഷിതമായി വിജയ് രൂപാണി രാജിവെച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നുവരുന്ന പേരുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!