പഞ്ചാബിലെ ഇരട്ട സ്ഫോടനം: അന്വേഷണം ആരംഭിച്ച് എൻഐഎ, അമൃത്സറിൽ സുരക്ഷ ശക്തമാക്കി

Published : May 06, 2026, 05:32 PM IST
Punjab Twin Blast

Synopsis

പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു.

ദില്ലി: പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഫോടന സ്ഥലം സന്ദർശിച്ചു. സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി.

വിവിധ മേഖലകളിൽ സഞ്ചാരം നിയന്ത്രിച്ച് നിരീക്ഷണം നടത്തും. ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് പിന്നിൽ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു. ഇന്നലെ രാത്രിയാണ് ജലന്തറിലും അമൃത്സറിലും പൊട്ടിത്തെറിയുണ്ടായത്. ജലന്തറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴകത്ത് വമ്പൻ ട്വിസ്റ്റ്, വിജയ് യെ വെട്ടിലാക്കി ഗവർണർ, കോൺഗ്രസ് പിന്തുണക്ക് പിന്നാലെ നൽകിയ കത്ത് തള്ളും, 'ഭൂരിപക്ഷം ഉറപ്പിച്ചാൽ മാത്രം സത്യപ്രതിജ്ഞ'
ബിജെപി ഹാട്രിക് വിജയം നേടിയ അസമിൽ മെയ് 12ന് സത്യപ്രതിജ്ഞ? മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജി സമർപ്പിച്ചു