ഭീമ കൊറേഗാവ് കേസ്; ദില്ലിയിലെ മലയാളി അധ്യാപകന് എന്‍ഐഎ നോട്ടീസ്, ചോദ്യംചെയ്യലിന് ഹാജരാകണം

Published : Aug 13, 2020, 10:46 PM IST
ഭീമ കൊറേഗാവ് കേസ്; ദില്ലിയിലെ മലയാളി അധ്യാപകന് എന്‍ഐഎ നോട്ടീസ്, ചോദ്യംചെയ്യലിന് ഹാജരാകണം

Synopsis

ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത്  നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. 

ദില്ലി: ദില്ലി ഹിന്ദു കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രൊഫ. പി കെ വിജയന് എൻഐഎ നോട്ടീസ്‌. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത്  നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. 

നേരത്തെ ദില്ലി സർവ്വകലാശാലയിലെ അധ്യാപകനും, മലയാളിയുമായ ഹനി ബാബുവിനെ സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്‍തിരുന്നു. പ്രൊഫ വിജയനെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണന്നും ,ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രൊഫ.വിജയന്‍റെ ഭാര്യയും അധ്യാപികയുമായ കരൺ ഗബ്രിയേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം