
ഭോപ്പാല്‍: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ഒമ്പത് പേരാണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്. വാനിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ട്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്പതുപേരും മരിക്കുകയായിരുന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം. ബസിനുള്ളി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടർന്ന്, കളക്ടറും ജബൽപൂർ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.
Read More: ജോലി കഴിഞ്ഞ ശേഷം റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം