ഡ്രൈവർ ഉറങ്ങി; വൈദ്യുതിക്കാലിൽ വാനിടിച്ച് ഒമ്പത് പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Published : Apr 02, 2022, 09:34 PM ISTUpdated : Apr 02, 2022, 09:37 PM IST
ഡ്രൈവർ ഉറങ്ങി; വൈദ്യുതിക്കാലിൽ വാനിടിച്ച് ഒമ്പത് പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Synopsis

നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്.

ചെന്നൈ: തമിഴ്നാട് തിരുപ്പത്തൂർ ജാവദുമലൈയിൽ വാൻ വൈദ്യുതിക്കാലിൽ ഇടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സക്കായി 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. 

ശബരിമല പാതയിൽ പ്ലാപ്പള്ളിക്കടുത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

 

പത്തനംതിട്ട: ശബരിമല പാതയിൽ (Sabarimala Route)  പ്ലാപ്പള്ളിക്കു (Plappally)  സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു.

വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി (Lorry Accident)  അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്