
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ പിതാവ് തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. പിതാവിൽ നിന്നാണ് കുഞ്ഞിന് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ പുതിയതായി മൂന്ന് പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിൽ കുഞ്ഞ് ക്വാറന്റൈനിലാണുള്ളത്. തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിൽ കഴിയുന്ന പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാൾ. പക്ഷേ കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നൈനിറ്റാളിൽ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയും മറ്റൊരു വനിത ഉദ്യോഗസ്ഥയുമാണ് ഉത്തരാഖണ്ഡിൽ കൊവിഡ് 19 സ്ഥിരീകരിച്ച മറ്റു രണ്ടുപേർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam