
കവരത്തി: ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു.
ഈ മാസം ഒന്നിന് കൊച്ചി വൈപ്പിനിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ടാണ് ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടത്. ബിത്ര ദ്വീപിനടുത്തുവെച്ചാണ് ബോട്ട് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു. ഈ ബോട്ടിലുണ്ടായിരുന്നവരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. മുങ്ങൽ വിദഗ്ധരുടെ സഹായവും തേടി. അപകടത്തിൽപ്പെട്ടവരുടെ കുടുംബവുമായി നാഗപട്ടണം കളക്റ്റർ ബന്ധപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam