പ്രധാനമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്ററുകൾ; 17 പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 15, 2021, 9:51 PM IST
Highlights

നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്സീനുകൾ എന്തിന് വിദേശത്തേക്ക് അയച്ചു എന്നതാണ് പോസ്റ്ററുകളുടെ ഉള്ളടക്കം. പൊതു ഇടങ്ങൾ വികലമാക്കുന്നത് തടയാൻ ദില്ലിയിൽ നടപ്പാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ദില്ലി: വാക്സീൻ ക്ഷാമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലിയിൽ അപകീർത്തിപരമായ പോസ്റ്ററുകൾ പതിച്ചതിന് ഇതുവരെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 21 കേസുകളും രജിസ്റ്റർ ചെയ്തു. നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്സീനുകൾ എന്തിന് വിദേശത്തേക്ക് അയച്ചു എന്നതാണ് പോസ്റ്ററുകളുടെ ഉള്ളടക്കം. പൊതു ഇടങ്ങൾ വികലമാക്കുന്നത് തടയാൻ ദില്ലിയിൽ നടപ്പാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലോക് ഡൗൺ ലംഘിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!