
ഡെറാഡൂൺ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഉത്തരാഖണ്ഡിൽ ഒമ്പത് പേര്‍ മരിച്ചു. ലാബാഗഡിൽ ബസിന് മുകളിലേക്ക് പാറ കല്ലുകളും മണ്ണും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് മണ്ണിടിച്ചിൽ വ്യാപകമായതോടെ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ദില്ലി, പഞ്ചാബ്, ഹിമാചൽപ്രദേശ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കാലവർഷം കനത്തത്. ശക്തമായ മഴയിൽ രാവിലെ ദില്ലി നഗരത്തിൽ പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലായി. നഗരത്തിലെ റോഡ് ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു.
റെയിൽ, വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും നിരവധി ഗ്രാമങ്ങളിൽ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങൾ തുടുരുകയാണ്. പൂനയിൽ കഴിഞ്ഞ ദിവസം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേപം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സാംഗ്ലിയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 30 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. കനത്ത മഴയിൽ പൂനെ-ബാംഗ്ലൂർ ഹൈവേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. നാസിക്, പാൽഘർ, റായിഗഡ് എന്നീ ജില്ലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam