നിർഭയ പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

Published : Feb 22, 2020, 09:49 AM ISTUpdated : Feb 22, 2020, 09:55 AM IST
നിർഭയ പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

Synopsis

അക്ഷയ്, വിനയ് എന്നിവർക്ക് എപ്പോൾ ബന്ധുക്കളെ കാണണമെന്ന് അറിയിക്കാൻ നിർദേശം നല്‍കി. 

ദില്ലി: നിർഭയ പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് തിഹാർ ജയിൽ അധികൃതർ. അക്ഷയ്, വിനയ് ശർമ്മ എന്നിവർക്ക് എപ്പോൾ ബന്ധുക്കളെ കാണണമെന്ന് അറിയിക്കാൻ നിർദേശം നല്‍കി. അതേ സമയം മാനസിക സമ്മർദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിർഭയ കേസിലെ കുറ്റവാളി വിനയ് ശർമ്മ നൽകിയ ഹർജിയിൽ തീഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് ദില്ലി പട്യാല ഹൗസ്കോടതി ഇന്ന് പരിശോധിക്കും.

വിനയ് ശർമ ഗുരുതര മാനസിക പ്രശ്നം അനുഭവിക്കുന്നതായും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയുന്നില്ലെന്നും അഭിഭാഷകനായ എപി സിംഗ് കോടതിയെ അറിയിച്ചിരുന്നു. വിനയ് ശർമയുടെ ആരോഗ്യ  സ്ഥിതി തൃപ്തികരമെന്നാണ് തിഹാർ ജയിൽ അധികൃതർ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് ഇന്ന് നൽകും. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ഓരോകാരണങ്ങൾ പറഞ്ഞ് ഹർജി നൽകുകയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

 

 

PREV
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി