Latest Videos

വധശിക്ഷ സ്റ്റേ ചെയ്യണം, നിര്‍ഭയ കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയിൽ

By Web TeamFirst Published Mar 16, 2020, 6:33 PM IST
Highlights

മാര്‍ച്ച് 20 നാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും അവസാനിച്ചതോടെയാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

ദില്ലി: വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മനുഷ്യാവകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാര്‍ച്ച് 20 നാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും അവസാനിച്ചതോടെയാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

വധശിക്ഷയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് അഭിഭാഷകനായ എപി സിംഗ് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. പ്രതികൾക്ക് മനുഷ്യാവകാശം നിഷേധിക്കുകയാണ്. മാര്‍ച്ച് 20 ലെ വധശിക്ഷ സ്റ്റേ ചെയ്ത് കേസിൽ അന്താരാഷ്ട്ര കോടതി ഇടപെടണം. മാധ്യമ സമ്മര്‍ദ്ദമാണ് പ്രതികളെ വധശിക്ഷക്ക് വിധിക്കാൻ കാരണമെന്നും കത്തിൽ പറയുന്നു.

അതേസമയം വധശിക്ഷ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായതിനാൽ ഇക്കാര്യത്തിൽ അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിന് സാധ്യത കുറവാണ്. അതിനിടെ വീണ്ടും ദയാഹര്‍ജി നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളി. ഈമാസം 20ന് രാവിലെ അഞ്ചര മണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. 

click me!