സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ  സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

Published : May 09, 2025, 02:39 PM ISTUpdated : May 09, 2025, 02:40 PM IST
സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ  സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

Synopsis

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്.

ദില്ലി: സൈബർ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ബാങ്കുകളുടെ യോ​ഗം വിളിച്ച് ധനകാര്യ മന്ത്രി നി‌‌ർമല സീതാരാമന്‍. ഇന്ത്യൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരെ പാക് സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരമായിരിക്കും യോ​ഗം നടക്കുക. 

പൊതു-സ്വകാര്യ ബാങ്കുകൾ, ആർബിഐ, എൻപിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കുക എന്നത് പരമപ്രധാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി