
ദില്ലി: നിതി അയോഗിന്‍റെ അഞ്ചാമത് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉൾപ്പടെയുള്ളവര്‍ യോഗത്തിൽ പങ്കെടുക്കും.
കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റം, വരൾച്ച നേരിടുന്നതിനുള്ള ആശ്വാസ പദ്ധതികൾ, മാവോയിസ്റ്റ് സ്വാധീന ജില്ലകളിലെ വികസനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിലെ അജണ്ടയിലുള്ളത്.
കഴിഞ്ഞ നാല് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി യോഗം വിലയിരുത്തും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്കരിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടും യോഗത്തിൽ പങ്കെടുത്തേക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam