റോഡിന് വീതി കൂട്ടാൻ ഭാര്യയുടെ പിതാവിന്‍റെ വീട് പൊളിച്ചുവെന്ന് നിതിൻ ഗഡ്കരി; പകരം നൽകിയത് നഷ്ടപരിഹാരം മാത്രം, ഫറാ ഖാന്‍റെ വീഡിയോ വൈറൽ

Published : Jan 03, 2026, 05:18 PM IST
Farah with Nitin Gadkari

Synopsis

പ്രശസ്ത സംവിധായിക ഫറാ ഖാൻ തന്‍റെ യൂട്യൂബ് വ്ലോഗിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വസതി സന്ദർശിച്ചു. സംഭാഷണങ്ങൾക്കിടെ, റോഡ് വികസനത്തിനായി സ്വന്തം ഭാര്യാപിതാവിന്‍റെ വീട് പൊളിച്ചുനീക്കിയെന്ന ഗഡ്കരിയുടെ വെളിപ്പെടുത്തൽ ഫറയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍റെ ഏറ്റവും പുതിയ യൂട്യൂബ് വ്ലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ഡൽഹിയിലെ വസതിയിലാണ് ഫറാ ഖാനും കുക്കായ ദിലീപും അതിഥികളായെത്തിയത്. രാഷ്ട്രീയത്തിന് പുറമെയുള്ള ഗഡ്കരിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള രസകരമായ സംഭാഷണങ്ങളാണ് വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായെന്ന ഫറയുടെ ചോദ്യത്തിന് മറുപടി നൽകാൻ ഗഡ്കരി അൽപ്പം വൈകിയപ്പോൾ, ഒരു സാധാരണ പുരുഷനെപ്പോലെ മന്ത്രിയും വിവാഹവാർഷികം മറന്നുപോയി എന്ന് ഫറ തമാശരൂപേണ പറഞ്ഞു. എന്നാൽ തങ്ങൾ വിവാഹിതരായിട്ട് 41 വർഷമായെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ കാഞ്ചൻ ഗഡ്കരി ഉടൻ തന്നെ തിരുത്തി നൽകുകയും തുടർന്ന് മന്ത്രി വിവാഹ തീയതി കൃത്യമായി ഓർത്തെടുക്കുകയും ചെയ്തു.

വൈറലായ വെളിപ്പെടുത്തൽ

സംഭാഷണത്തിനിടെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരി നടത്തിയ വെളിപ്പെടുത്തലുകൾ ഫറയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. തന്‍റെ ഗ്രാമത്തിൽ ഒരു ചെറിയ റോഡ് പണിയണമെന്ന് ഫറയുടെ കുക്കായ ദിലീപ് മന്ത്രിയോട് അഭ്യർത്ഥിച്ചപ്പോഴാണ് രസകരമായ ചർച്ചകൾക്ക് തുടക്കമായത്. റോഡ് വീതി കൂട്ടുന്നതിനായി സ്വന്തം ഭാര്യാ പിതാവിന്‍റെ വീട് പോലും താൻ പൊളിച്ചുനീക്കിയിട്ടുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി. റോഡ് നിർമ്മാണത്തിന് തടസമായതിനാലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും പുതിയ വീട് വെച്ചു നൽകുന്നതിന് പകരം നിയമപരമായ നഷ്ടപരിഹാരം മാത്രമാണ് നൽകിയതെന്നും അദ്ദേഹം ശാന്തനായി പറഞ്ഞു. നിയമത്തിന് മുന്നിൽ വിട്ടുവീഴ്ചകളില്ലെന്ന മന്ത്രിയുടെ ഈ നിലപാട് കേട്ട് അമ്പരപ്പോടെ ഇരിക്കുന്ന ഫറയെ വ്ലോഗിൽ കാണാം.

കൊൽക്കത്ത സന്ദർശനത്തിനിടെ ഉണ്ടായ മറ്റൊരു സംഭവവും മന്ത്രി പങ്കുവെച്ചു. അവിടുത്തെ ഒരു റെസ്റ്റോറന്‍റിലെ ചൈനീസ് ഭക്ഷണം ഇഷ്ടപ്പെട്ട താൻ, തന്‍റെ പാചകക്കാരനെ അത് പഠിപ്പിക്കണമെന്ന് റെസ്റ്റോറന്റ് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ നയങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് നിരസിച്ചു. തുടർന്ന് ആ റെസ്റ്റോറന്‍റ് ഇരിക്കുന്ന സ്ഥലം കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റേതാണെന്നും താനാണ് ഷിപ്പിംഗ് മന്ത്രിയെന്നും ഓർമ്മിപ്പിച്ച ഗഡ്കരി, സഹകരിച്ചില്ലെങ്കിൽ പാട്ടം റദ്ദാക്കുമെന്ന് തമാശ കലർന്ന ഭീഷണി മുഴക്കിയതോടെ അവർ വഴങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും സജീവമായ ഫറ ഖാൻ, തന്റെ വ്ലോഗിലൂടെ രാഷ്ട്രീയത്തിലെയും കലയിലെയും പ്രമുഖരുടെ ഇതുവരെ കാണാത്ത വശങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥിരം അപകട മേഖലയിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്, 23കാരിക്ക് ദാരുണാന്ത്യം, കൂട്ടുകാരിക്ക് ഗുരുതര പരിക്ക്
'ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണം, കേന്ദ്രം നിർദ്ദേശം നൽകി, എംബസിയെ ബന്ധപ്പെടാം, ഹെൽപ് ലൈൻ നമ്പറുകൾ